കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ചു രക്ഷപെടാന്‍ ഭീകരരുടെ ഉപദേശം, പക്ഷേ വേണ്ടെന്ന് പറഞ്ഞു: ഫാ. ടോം ഉഴുന്നാലില്‍

കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ചു രക്ഷപെടാന്‍ ഭീകരരുടെ ഉപദേശം, പക്ഷേ വേണ്ടെന്ന് പറഞ്ഞു: ഫാ. ടോം ഉഴുന്നാലില്‍

റോം: കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടുപൊയ്‌ക്കൊള്ളാന്‍ ഭീകരര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ രക്ഷപ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കില്‍ മാത്രം രക്ഷപെട്ടാല്‍ മതിയെന്നുമായിരുന്നു തന്റെ നിലപാടെന്നും ഫാ. ടോം ഉഴുന്നാലില്‍. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫാ.ടോം ഇക്കാര്യം വ്യക്തമാക്കിയത്.

അവസരം കിട്ടിയാല്‍ ഓടിപോകുമോ എന്നറിയാനുള്ള ചെറിയൊരു പരീക്ഷണമായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായെന്നും അച്ചന്‍ പറഞ്ഞു. വത്തിക്കാന്റെയും സലേഷ്യന്‍സഭയുടെയും അനുവാദത്തോടെയുള്ള ആദ്യത്തെ ഔദ്യോഗിക അഭിമുഖമാണ് ഇത് എന്നാണ് മനോരമ അവകാശപ്പെടുന്നത്.

എന്നാല്‍ സലേഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍എസ് ഇതിന് മുമ്പ് ഫാ.ടോം ഉഴുന്നാലിലുമായുള്ള അഭിമുഖം നടത്തിയിരുന്നു. അതിലെ പ്രസക്തഭാഗങ്ങള്‍ ഹൃദയവയല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

 

You must be logged in to post a comment Login