ഫാ. ടോമിന്റെ മോചനം; കെസിബിസി പ്രൊലൈഫ് സമിതി കൃതജ്ഞതാബലിയര്‍പ്പിച്ചു

ഫാ. ടോമിന്റെ മോചനം; കെസിബിസി പ്രൊലൈഫ് സമിതി കൃതജ്ഞതാബലിയര്‍പ്പിച്ചു

കൊച്ചി:  ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച യമന്‍ കേന്ദ്ര കേരള സര്‍ക്കാരുകളെയും കത്തോലിക്കാസഭയിലെ വിവിധ നേതൃസംവിധാനങ്ങളെയും കെസിബിസി പ്രൊലൈഫ് സമിതി അനുമോദിച്ചു. ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

നാളെ കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പ്രൊലൈഫ് പ്രവര്‍ത്തകര്‍ കൃതജ്ഞതാബലിയും പ്രാര്‍ത്ഥനാസംഗമങ്ങളും നടത്തുമെന്നും ജനറല്‍ സെക്രട്ടറി സാബു ജോസ് അറിയിച്ചു.

You must be logged in to post a comment Login