ഫാ. ടോം കേരളത്തില്‍, ഉച്ചയോടെ കോട്ടയത്ത്

ഫാ. ടോം കേരളത്തില്‍, ഉച്ചയോടെ കോട്ടയത്ത്

കൊച്ചി:  ഫാ.ടോം ഉഴുന്നാലിൽ കൊച്ചിയില്‍ വിമാനമിറങ്ങി. ബംഗ്ലൂരുവിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. വെണ്ണല ഡോൺ ബോസ്കോ, കൊച്ചി സെന്‍റ് മേരീസ് ബസലിക്ക,  വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസ് എന്നിവ സന്ദര്‍ശിക്കും. സെന്‍റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഉച്ചയോടെ ഫാ. ടോം കോട്ടയത്തേക്ക് പോകും.

വൈദികരുടെയും സന്യസ്തരുടെയും വൻനിരയും ഫാ. ടോമിനെ സ്വീകരിക്കാൻ എത്തിയിരുന്നു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോൺഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎൽഎമാരായ ഹൈബി ഈഡൻ, വി.ഡി. സതീശൻ, കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി.

You must be logged in to post a comment Login