ഫാ.ടോമിന്‍റെ മോചനം മുസ്ലീം സംഘടനാകൂട്ടായ്മയ്ക്കും സന്തോഷം

ഫാ.ടോമിന്‍റെ മോചനം മുസ്ലീം സംഘടനാകൂട്ടായ്മയ്ക്കും സന്തോഷം

പാ​​​​ലാ: ഫാ.​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലി​​​​ൽ മോ​​​​ചി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ലു​​​​ള്ള സ​​​​ന്തോ​​​​ഷം പ​​​​ങ്കു​​​​വ​​​​ച്ചു മു​​​​സ്‌​​​​ലിം സം​​​ഘ​​​ട​​​നാ കൂ​​​ട്ടാ​​​യ്മ പാ​​​​ലാ ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ​​​​ത്തി.

കേ​​​​ര​​​​ള മു​​​​സ്‌​​​​ലിം ജ​​​​മാ​​​​അ​​​​ത്ത് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ക്കീ​​​​ർ, ഇ​​​​മാം ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ദീ​​​​ർ മൗ​​​​ല​​​​വി, ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ടി.​​​​എം. റ​​​​ഷീ​​​​ദ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​മാം അ​​​​ഷ​​​​റ​​​​ഫ് മൗ​​​​ല​​​​വി, മ​​​​ഹ​​​​ല്ല് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​രീ​​​​ഫ് വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​പ​​​​റ​​​​ന്പി​​​​ൽ, അ​​​​ബ്ബാ​​​​സ് പാ​​​​റ​​​​യി​​​​ൽ, കെ.​​​​എം.​​​​ജാ​​​​ഫ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​ണു ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലെ​​​​ത്തി മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഫാ.​​​​ടോ​​​​മി​​​​ന്‍റെ മോ​​​​ച​​​​നം പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ടെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ന്‍റെ​​​​യും ഫ​​​​ല​​​​മാ​​​​ണെ​​​​ന്നും മ​​​​നു​​​​ഷ്യ​​​​ന​​​​ന്മ​​​​യു​​​​ടെ വ​​​​ലി​​​​യ പ്ര​​​​കാ​​​​ശ​​​​ന​​​​മാ​​​​ണെ​​​​ന്നും ബി​​​​ഷ​​​​പ് മാർ മു​​​​രി​​​​ക്ക​​​​ൻ പ​​​​റ​​​​ഞ്ഞു. രാ​​​​മ​​​​പു​​​​രം ഫൊ​​​​റോ​​​​ന​​​​പ​​​​ള്ളി​​​​യി​​​​ലും എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്ന സം​​​​ഘം വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ലി​​​​നൊ​​​​പ്പം ഫാ. ​​​​ടോ​​​​മി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വീ​​​​ട്ടി​​​ലു​​​മെ​​​ത്തി

You must be logged in to post a comment Login