വിശ്വാസനായകനായി വിശ്വാസിമധ്യേ ടോമച്ചന്‍

വിശ്വാസനായകനായി വിശ്വാസിമധ്യേ ടോമച്ചന്‍

രാമപുരം: വിശ്വാസജീവിതത്തിന്റെ സജീവസാക്ഷ്യമായി ഫാ. ടോം ഉഴുന്നാലില്‍ ജന്മനാടിന്റെ മണ്ണിലേക്ക് വന്നിറങ്ങിയപ്പോള്‍ കാത്തുനിന്നത് ആയിരക്കണക്കിന് വിശ്വാസികള്‍. രാമപുരം കണ്ട ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നായിരുന്നു ഇന്നലെ ടോമച്ചനെ സ്വീകരിക്കാന്‍ കാത്തുനിന്നത്.

സലേഷ്യന്‍സഭയുടെ വാഹനത്തില്‍ അച്ചന്‍ വന്നിറങ്ങിയപ്പോള്‍ ദൈവകാരുണ്യത്തിന്റെ മഹിമാതിരേകത്താല്‍ ജനങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു. ജനിച്ചുവളര്‍ന്ന മണ്ണില്‍ വീണ്ടും കാലുകുത്തിയപ്പോള്‍ ടോമച്ചനും വികാരഭരിതനായിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച അനേകരുടെ നേര്‍ക്ക് അച്ചന്‍ നന്ദിപൂര്‍വ്വം കൈകള്‍ കൂപ്പി. കണ്ണുകളില്‍ അപ്പോഴും മിഴിനിരീന്റെ തിളക്കമുണ്ടായിരുന്നു.

ജാതിയുടെയും മതത്തിന്റെയും മുഖമില്ലാതെ വിവിധ മതവിശ്വാസികള്‍ ടോമച്ചന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നത് രാമപുരത്തിന്റെ സാമൂദായികഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നിദര്‍ശനമായി. തന്നോട് വിവിധ മതവിശ്വാസികള്‍ കാണിച്ച സ്‌നേഹത്തിന് നന്ദി പറയാനും അച്ചന്‍ മറന്നില്ല.

പാലാ രൂപതയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി നൂറുകണക്കിന് വാഹനങ്ങളോടെ അകമ്പടിയോടെയാണ് അച്ചന്‍ രാമപുരത്തെത്തിയത്.ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ ഹാ​​രാ​​ർ​​പ്പ​​ണം ചെ​​യ്ത് മാ​​തൃ ഇ​​ട​​വ​​ക​​യു​​ടെ ആ​​ദ​​രം അ​​ർ​​പ്പിച്ചു. പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മാ​​താ​​വി​​നും വി​​ശു​​ദ്ധ ആ​​ഗ​​സ്തീ​​നോ​​സി​​നും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യ്ക്കും വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​നും അച്ചന്‍ പേ​​രു​​പ​​റ​​ഞ്ഞു ന​​ന്ദി​​യ​​ർ​​പ്പി​​ച്ചു.വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം വ​​ണ​​ങ്ങി​​യ ശേ​​ഷം കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം രാ​​ത്രി ഉ​​ഴു​​ന്നാ​​ലി​​ൽ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തി.

You must be logged in to post a comment Login