ഫാ.ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി എത്തിയില്ല

ഫാ.ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി എത്തിയില്ല

തിരുവനന്തപുരം: ജന്മനാട്ടിൽ തിരിച്ചെത്തിയ ഫാ.ടോം ഉഴുന്നാലിലിനെ സ്വീകരിക്കാൻ സർക്കാരിന്‍റെ പ്രതിനിധികളാരും കൊച്ചി വിമാനത്താവളത്തിലെത്തിയില്ല. ബാംഗ്ലൂരില്‍ ഫാ. ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയെത്തിയിരുന്നു. കേരളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത്  മോശമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.  ഇതിൽ അനൗചിത്യമുണ്ടെന്നും സർക്കാർ ഇക്കാര്യത്തെ കുറച്ചുകൂടി ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login