ടോമച്ചന്റെ മോചനം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടോമച്ചന്റെ മോചനം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മസ്‌ക്കറ്റ്: വത്തിക്കാന്റെ ഇടപെടലില്‍ ഒമാന്‍ നടത്തിയ നീക്കമാണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോചനദ്രവ്യമായി തീവ്രവാദികള്‍ ആവശ്യപ്പെട്ടത് മൂന്നുകോടി ഡോളറാണെന്നും ഇതില്‍ ഒരു കോടി ഡോളര്‍ ഒമാന്‍ സര്‍ക്കാര്‍ വഴി തീവ്രവാദികള്‍ക്ക് നല്കുകയാണ് ചെയ്തത്.

ഒമാന്‍ രാജാവ് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഒമാന്‍ സര്‍ക്കാരിന്റെ ശ്രമമാണ് ഫലവത്തായി മാറിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക ഇടപെടലും മോചനത്തിന് കാരണമായി മാറിയിട്ടുണ്ട്.

പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് മസ്‌ക്കറ്റില്‍ നിന്ന് ടോമച്ചനെ കൊണ്ടുപോയിരിക്കുന്നത്. ഇത് വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ എന്ന് കൃത്യമായി വിവരം ലഭ്യമായിട്ടില്ല.

You must be logged in to post a comment Login