ഫാ.ടോം ഒക്ടോബര്‍ ഒന്നിന് രാമപുരത്തെത്തും

ഫാ.ടോം ഒക്ടോബര്‍ ഒന്നിന് രാമപുരത്തെത്തും

കോ​​ട്ട​​യം: ഭീകരരുടെ ത​​ട​​വ​​റ​​യി​​ൽ​​നി​​ന്ന് ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മോ​​ചി​​ത​​നാ​​യ ഫാ.​ടോം ഉ​​ഴു​​ന്നാ​​ലി​​ലിനു വ​​ര​​വേ​​ല്പ് ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി​​യി​​ലും ബം​​ഗ​​ളൂരു​​വി​​ലും ജ​ന്മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്തും വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ൾ. 27ന് ​​രാ​​ത്രി പ്രദേശിക സമയം 8.45നു ​​റോ​​മി​​ൽ​​നി​​ന്നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ പുറപ്പെട്ട് 28നു ​​രാ​​വി​​ലെ 7.45ന് ​​ഫാ.​ടോം ​ഡ​​ൽ​​ഹി​​യി​​ലെ​​ത്തും. 29, 30 തീയതികളില്‍ ബാംഗ്ലൂരിലായിരിക്കും. പിന്നീട് അവിടെ നിന്ന് കേരളത്തിലേക്ക് തിരിക്കും.

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് രാ​​വി​​ലെ 10ന് ​നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തു​​ന്ന ഫാ.ടോമിനെ ബി​​ഷ​​പ്പു​​മാ​​രുടെ നേതൃത്വ ത്തിൽ സ്വീ​​ക​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ബി​ഷ​​പ്പു​​മാ​​രെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം നാ​​ലി​​നു ജ​​ന്മ​​നാ​​ടാ​​യ രാ​​മ​​പു​​ര​​ത്തെ​​ത്തും. സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.  രണ്ടിന് തിരുവനന്തപുരത്തും മൂന്നിന് കൊല്ലത്തും ഫാ.ടോമിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login