പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് അംഗമായി ഫാ.ടോമി തോമസും

പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് അംഗമായി ഫാ.ടോമി തോമസും

ഹൈദരാബാദ്: പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫില്‍ പുതിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച 45 അംഗങ്ങളില്‍ ഒരാള്‍ ഇന്ത്യന്‍ മിഷനറി സൊസൈറ്റി അംഗമായ ഫാ. ടോമി തോമസും ഉള്‍പ്പെടുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറലുമായിരുന്നു ഇദ്ദേഹം.

പുതുതായി തിരഞ്ഞെടുത്തവരില്‍ മൂന്ന് പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്. രണ്ടു പേര്‍ ജപ്പാനില്‍ നിന്നും ഒരാള്‍ ഇന്ത്യയില്‍ നിന്നും. ഇതില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഫാ. ടോമി തോമസാണ്. 2011 മുതല്‍ 2016 വരെ ചായ് യുടെ ഡയറക്ടര്‍ ജനറലായിരുന്നു ഇദ്ദേഹം.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് സ്ഥാപിച്ചത്. ജീവന് വേണ്ടി നിലകൊള്ളുകയാണ് ലക്ഷ്യം.

You must be logged in to post a comment Login