കൊല്ലത്ത് ഫാ. ടോമിന് സ്വീകരണം നല്കി

കൊല്ലത്ത് ഫാ. ടോമിന് സ്വീകരണം നല്കി

കൊ​ല്ലം: തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  ഫാ.​ടോം ഉ​ഴു​ന്നാ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി​. പു​രോ​ഹി​ത​രും സ​ന്യ​സ്ത​രും അ​ല്മാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ടോം ​അ​ച്ച​നെ സ്വീ​ക​രി​ക്കാ​ൻ  എ​ത്തി​യി​രു​ന്നു.

എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എംപി, രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ റ​വ .ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ഷാ​ജി ജ​ർ​മ്മ​ൻ, ഇ​ട​വ​ക​വി​കാ​രി ഫാ. ​സ​ണ്ണി ഊ​പ്പ​ൻ, ബി ​സി സി ​കോ ഓ​ർ​ഡി​നേ​റ്റ​ർ എ​ഫ് ടൈ​റ്റ​സ്, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ എ ​ജെ ഡി​ക്രൂ​സ്, അ​നി​ൽ​ജോ​സ് , നെ​ൽ​സ​ൺ സി​ൽ​വ​സ്റ്റ​ർ , ജ​സ്റ്റ​സ്, എ​സ് സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു​ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

ഭീ​ക​ര​രു​ടെ ത​ട​ങ്ക​ലി​ൽ​നി​ന്നും മോ​ചി​ത​നാ​യ​തി​ൽ ദൈ​വ​ത്തി​നും ത​നി​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​ർ​ക്കും പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും അ​ദ്ദേ​ഹം തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന സ്നേ​ഹ​സം​ഗ​മം കൊ​ല്ലം ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ​വ​രെ​യും സാ​ക്ഷി നി​ർ​ത്തി ടോ​മ​ച്ച​ൻ ആ​കാ​ശ​ത്തേ​ക്ക് വെ​ള്ള​രി പ്രാ​വി​നെ പ​റ​ത്തി സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു. തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ലേ​ഷ്യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​മാ​ത്യു തോ​ണി​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, സി​എ​സ്ഐ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, ഇ​ട​വ​ക വി​കാ​രി ഫാ.​സ​ണ്ണി ഊ​പ്പ​ൻ, ഫാ. ​ജോ​ബി മ​റ്റ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login