ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ൽ

ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ൽ

വ​ത്തി​ക്കാ​ൻ:  ഇനി വിശുദ്ധ നഗരത്തിന്‍റെ ആതിഥേയത്വത്തില്‍ ഫാ. ടോം ഉഴുന്നാലിന്‍റെ ദിനങ്ങള്‍. ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ലേക്കാണ് എത്തിയത്. ഏതാനും ദിവസങ്ങള്‍ അദ്ദേഹം ഇവിടെയുണ്ടാകുമെന്ന് കരുതപ്പെടുന്നു. വിശ്രമത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങും.

ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.​ടോ​മി​നെ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഒ​മാ​നി​ൽ എ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തി​നു വി​ദ​ഗ്ധ ചി​കി​ത്സ സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് വ​ത്തി​ക്കാ​നി​ലേ​ക്കു പോ​യ​ത്.

2016 മാ​ർ​ച്ച് നാ​ലി​നാ​ണു യെ​മ​നി​ലെ ഏ​ദ​നി​ലു​ള്ള മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റീ​സി​ന്‍റെ വൃ​ദ്ധ​സ​ദ​നം അ​ക്ര​മി​ച്ച് ഫാ. ​ടോ​മി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു മോ​ചി​ത​നാ​യി മ​സ്ക​റ്റി​ൽ എ​ത്തി​യ​ത്

You must be logged in to post a comment Login