മോചനദ്രവ്യം നല്കിയിട്ടില്ല, ഇന്ത്യയിലേക്ക് എപ്പോള്‍ വരണമെന്ന് ഫാ. ഉഴുന്നാലില്‍ തീരുമാനിക്കും: വിദേശകാര്യ സഹമന്ത്രി

മോചനദ്രവ്യം നല്കിയിട്ടില്ല, ഇന്ത്യയിലേക്ക് എപ്പോള്‍ വരണമെന്ന് ഫാ. ഉഴുന്നാലില്‍ തീരുമാനിക്കും: വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളേതുമില്ലാതെ നിശബ്ദമായാണ് അദ്ദേഹത്തിന്‍റെ മോചനത്തിനായി ശ്രമിച്ചത്. ഇന്ത്യയിലേക്ക് എപ്പോൾ വരണമെന്ന് ഫാ. ടോം ഉഴുന്നാലിൽ തീരുമാനിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന്‍റെ മോചനത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങളേക്കുറിച്ച് വിശദീകരിക്കാൻ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും വി.കെ.സിംഗ് വ്യക്തമാക്കി.

You must be logged in to post a comment Login