മനസ്സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കഴിഞ്ഞ രാപകലുകള്‍, ഫാ.ടോം തടവറക്കാലം അനുസ്മരിക്കുന്നു

മനസ്സില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കഴിഞ്ഞ രാപകലുകള്‍, ഫാ.ടോം തടവറക്കാലം അനുസ്മരിക്കുന്നു

റോം: ഭീകരരുടെ തടവറയില്‍ നിന്ന് വിട്ടയച്ചപ്പോള്‍ ഫാ. ടോം ഉഴുന്നാലില്‍ അദമ്യമായി ആഗ്രഹിച്ചത് ഒന്നു മാത്രമായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണം. റോമിലെത്തിയ അദ്ദേഹം ആദ്യം ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒന്നും അതുതന്നെയായിരുന്നു. പക്ഷേ അനാരോഗ്യം മൂലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുമ്പസാരിച്ചു.

തടവറയില്‍ കഴിയുമ്പോഴും മനസ്സില്‍ താന്‍ കുര്‍ബാന അര്‍പ്പിക്കുമായിരുന്നുവെന്ന് അച്ചന്‍ വ്യക്തമാക്കി. കുര്‍ബാനക്രമം കൈയിലുണ്ടായിരുന്നില്ല. എങ്കിലും മനസ്സില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന മാത്രമായിരുന്നു തടവറയില്‍ കഴിയുമ്പോള്‍ തനിക്കാശ്വാസം.

ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ല. അവര്‍ അറബിയില്‍ സംസാരിക്കും. താന്‍ ഇംഗ്ലീഷില്‍ മറുപടിപറയും.പ്രമേഹത്തിനുള്ള ഗുളികകള്‍ അവര്‍ തന്നിട്ടുണ്ട്. പക്ഷേ ഇക്കാലമത്രയും ധരിക്കാന്‍ ഒരേ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിനിടയില്‍ മൂന്നുതവണ താവളം മാറ്റി. ഓരോ തവണയും കണ്ണ് മൂടിക്കെട്ടിയാണ് കൊണ്ടുപോയത്. ദൈവത്തിനും മാതാവിനും നന്ദി പറയുന്നു.

തന്നെ സന്ദര്‍ശിക്കാന്‍ റോമിലെത്തിയവരോടായി അച്ചന്‍ പറഞ്ഞു.

You must be logged in to post a comment Login