പ്ര​​തീ​​ക്ഷ കൈ​​വി​​ടാ​​തെ​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​യു​​ടെ സാ​​ക്ഷ്യ​​മാ​​ണു ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​നം;ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ പെ​​രു​​ന്തോ​​ട്ടം

പ്ര​​തീ​​ക്ഷ കൈ​​വി​​ടാ​​തെ​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​യു​​ടെ സാ​​ക്ഷ്യ​​മാ​​ണു ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​നം;ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ  പെ​​രു​​ന്തോ​​ട്ടം

ച​​ങ്ങ​​നാ​​ശേ​​രി: പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്കു ന​​ടു​​വി​​ൽ പ്ര​​തീ​​ക്ഷ കൈ​​വി​​ടാ​​തെ​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​യു​​ടെ സാ​​ക്ഷ്യ​​മാ​​ണു ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പാ​​രി​​ഷ് ഹാ​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സം​​ഘ​​ടി​​പ്പി​​ച്ച ഫാ.​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നൊ​​പ്പം പ്രാ​​ർ​​ഥ​​ന​​യോ​​ടെ എ​​ന്ന പ​​രി​​പാ​​ടി​​യി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.

ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​നെ മാ​​ർ പെ​​രു​​ന്തോ​​ട്ടം പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ ത​​ട​​വ​​റ​​യി​​ലെ അ​​നു​​ഭ​​വ​​ങ്ങ​​ൾ പ​​ങ്കു​​വ​​ച്ച​​ത് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി പാ​​രീ​​ഷ് ഹാ​​ളി​​ൽ തി​​ങ്ങി നി​​റ​​ഞ്ഞ വി​​ശ്വാ​​സ​​ിസ​​മൂ​​ഹ​​ത്തി​​നു ആത്മീയ ഉണർവായി. ജീ​​വി​​ത​​ത്തെ മു​​ന്പോ​​ട്ടു ന​​യി​​ക്കു​​ന്ന ക്രി​​സ്തു​​വി​​ലു​​ള്ള അ​​ച​​ഞ്ച​​ല​​മാ​​യ വി​​ശ്വാ​​സ​​വും ജ​​ന​​സ​​ഹ​​സ്ര​​ങ്ങ​​ളു​​ടെ നി​​ര​​ന്ത​​ര​​മാ​​യ പ്രാ​​ർ​​ഥ​​ന​​യു​​മാ​​ണ് ത​​ന്നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നു ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​​​ൽ പ​​റ​​ഞ്ഞു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​സോ​​ണി ക​​ണ്ട​​ങ്ക​​രി, പി​​ആ​​ർ​​ഒ ജോ​​ജി ചി​​റ​​യി​​ൽ, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സ് ആ​​നി​​ത്തോ​​ട്ട​​ത്തി​​ൽ, ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, കൈ​​ക്കാ​​ര​​ൻ ജോ​​ബി തൂ​​ന്പു​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള നി​​ര​​വ​​ധി വി​​ശ്വാ​​സി​​ക​​ൾ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

You must be logged in to post a comment Login