ഫാ. ടോമിന്‍റെ മോചനം; ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ൾ ഗ​​വ​​ർ​​ണ​​ർക്ക് നി​​വേ​​ദ​​നം ന​​ൽ​​കും.

ഫാ. ടോമിന്‍റെ മോചനം; ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബ​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ൾ ഗ​​വ​​ർ​​ണ​​ർക്ക് നി​​വേ​​ദ​​നം ന​​ൽ​​കും.

കോട്ടയം: അൽക്വയ്ദ തീവ്രവാദികളുടെ പിടിയിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ സർക്കാർതല ഇടപെടൽ അഭ്യർഥിച്ച് ഉഴുന്നാലിൽ കുടുംബയോഗം ഭാരവാഹികൾ അടുത്തയാഴ്ച ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ സന്ദർശിച്ചു നിവേദനം നൽകും.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്കു മുൻപു നൽകിയ നിവേദനങ്ങളിൽ കാര്യമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു കുടുംബാംഗങ്ങൾ രാജ്ഭവനിലെത്തി ഗവർണറെ കാണാൻ തീരുമാനിച്ചിരിക്കുന്നത്.

ഗുരുതരമായ രോഗങ്ങളാൽ ആരോഗ്യം ക്ഷയിച്ച് അജ്ഞാത കേന്ദ്രത്തിൽ ബന്ധിയാക്കപ്പെട്ടിരിക്കുന്ന ഫാ.ടോം, തന്നെ മോചിപ്പിക്കാൻ ആവുന്നവിധം ഇടപെടണമെന്നു യാചിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്തയിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണു ഗവർണറെ സന്ദർശിച്ച് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർഥിക്കുന്നത്.

You must be logged in to post a comment Login