ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഇ​ന്നു ഗ​​വ​​ർ​​ണ​​റെ സ​​ന്ദ​​ർ​​ശി​​ക്കും

ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഇ​ന്നു ഗ​​വ​​ർ​​ണ​​റെ സ​​ന്ദ​​ർ​​ശി​​ക്കും

കോട്ടയം: യമനിലെ ഏഡനിൽ അൽ ക്വയ്ദ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ അടിയന്തര നടപടി അഭ്യർഥിച്ച് ഉഴുന്നാലിൽ കുടുംബാംഗങ്ങൾ ഇന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെ സന്ദർശിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഉമ്മൻ ചാണ്ടിക്കൊപ്പമാണു കുടുംബയോഗം ഭാരവാഹികളായ തോമസ് ഉഴുന്നാലിൽ, സാജൻ തോമസ്, റോയി മാത്യു എന്നിവർ ഗവർണറെ കാണുന്നത്. ഫാ. ടോമിനെ മോചിപ്പിക്കാൻ ഗവർണർ കേന്ദ്ര സർക്കാരിനോടു സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അഭ്യർഥന നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനം കുടുംബാംഗങ്ങൾ നൽകും.

തന്നെ മോചിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇടപെടണമെന്നും താൻ രോഗിയും ക്ഷീണിതനുമാണെന്നുമുള്ള ഫാ. ടോമിന്‍റെ വീഡിയോ അടുത്തയിടെ പുറത്തുവന്നിരുന്നു.

You must be logged in to post a comment Login