ന്യൂഡല്‍ഹിയിലെ വിശുദ്ധ ബലിക്കിടയില്‍ ടോമച്ചന്‍ പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹിയിലെ വിശുദ്ധ ബലിക്കിടയില്‍ ടോമച്ചന്‍ പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി: ഭീകരരുടെ തടവില്‍ നിന്ന് മോചിതനായതിന് ശേഷം ഇന്ത്യയില്‍ ആദ്യമായി എത്തിയ ഫാ. ടോം ഉഴുന്നാലില്‍ അര്‍പ്പിച്ച ദിവ്യബലി കണ്ണുനീരിന്റെ മഴപ്പെയ്ത്തിന്റേതായിരുന്നു. സിബിസിഐ സെന്ററിനോട്‌ചേര്‍ന്നുള്ള സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് ടോമച്ചന്‍ പല വട്ടം കരഞ്ഞത്. വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നവരുടെയും കണ്ണുകള്‍ അതു കണ്ടുനില്‌ക്കെ നിറഞ്ഞൊഴുകി.

ബലിപീഠത്തില്‍ ചുംബിക്കവെയാണ് അച്ചന്‍ ആദ്യം കരഞ്ഞത്. പിന്നീട് ഇരുള്‍പരന്ന തടങ്കല്‍ ദിനങ്ങളെ അനുസ്മരിച്ചുള്ള മറുപടി പ്രസംഗത്തിനിടയിലും അച്ചന്‍ പൊട്ടിക്കരഞ്ഞു.

വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ജാം​ബ​തി​സ്ത ദി​ക്വാ​ത്രോ, ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, സ​ലേ​ഷ്യ​ൻ സ​ഭ വൈ​സ് പ്രൊ​വി​ഷ്യ​ൽ ഫാ. ​ജോ​സ് കോ​യി​ക്ക​ൽ, സ​ലേ​ഷ്യ​ൻ സ​ഭ​യി​ലെ മ​റ്റു വൈ​ദി​ക​ർ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

You must be logged in to post a comment Login