ഫാദർ ടോം ഉഴുന്നാലിൽ പത്തുദിവസത്തിനകം കേരളത്തിലെത്തും

ഫാദർ ടോം ഉഴുന്നാലിൽ പത്തുദിവസത്തിനകം കേരളത്തിലെത്തും

വത്തിക്കാൻ : പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ. യമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനിൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നമെന്നും ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. എന്നാൽ, എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ല. ഫാ. ടോം പറഞ്ഞു.

You must be logged in to post a comment Login