ക്ഷമയാണ് സമാധാനം നല്കുന്നത്: ഫാ. ടോം ഉഴുന്നാലില്‍

ക്ഷമയാണ് സമാധാനം നല്കുന്നത്: ഫാ. ടോം ഉഴുന്നാലില്‍

മുംബൈ: പ്രാര്‍ത്ഥനയും ക്ഷമയുമാണ് ആളുകളെ സമാധാനത്തിലേക്ക് നയിക്കുന്നത് എന്ന് ഫാ. ടോം ഉഴുന്നാലില്‍. യുദ്ധമോ തോക്കോ ബുള്ളറ്റുകളോ മനുഷ്യര്‍ക്ക് സമാധാനം നല്കില്ല. 18 മാസം ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലില്‍ മദര്‍ തെരേസ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു.

സ്വാതന്ത്ര്യം എന്നത് ആവശ്യമുള്ളത് എന്തും ചെയ്യുന്നത് അല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ സമയത്തും ശരിയായ സ്ഥലത്തും ശരിയായ രീതിയിലും ചെയ്യാനുള്ളതാണ് സ്വാതന്ത്ര്യം. അച്ചന്‍ പറഞ്ഞു.

2016 ല്‍ യെമനില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഉഴുന്നാലില്‍ ഈ വര്‍ഷം സെപ്തംബറിലാണ് മോചിതനായത്.

You must be logged in to post a comment Login