ഏതു പ്രതിസന്ധികളിലും ദൈവം കൈവിടില്ല എന്നതിന് തെളിവാണ് ഞാന്‍: ഫാ ടോം ഉഴുന്നാലില്‍

ഏതു പ്രതിസന്ധികളിലും ദൈവം കൈവിടില്ല എന്നതിന് തെളിവാണ് ഞാന്‍: ഫാ ടോം ഉഴുന്നാലില്‍

പ​ത്ത​നം​തി​ട്ട: ഏ​തു പ്ര​തി​സ​ന്ധി​ക​ളി​ലും ദൈ​വം കൈ​വി​ടി​ല്ലെ​ന്ന​തി​നു തെ​ളി​വാ​ണ് താ​നെ​ന്ന് ഫാ. ടോം ഉഴുന്നാലില്‍.  പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ  നല്കിയ സ്വീ​ക​ര​ണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെ​ല്ലു​വി​ളി​ക​ളു​ടെ മ​ധ്യ​ത്തി​ലും ഈ​ശോ​യു​ടെ സാ​ക്ഷ്യ​ത്തി​നു​വേ​ണ്ടി നി​ല​നി​ൽ​ക്കു​ന്ന സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യാ​ക​ണം ന​മ്മു​ടെ പ്രാ​ർ​ഥ​ന​ക​ളെ​ന്നും ഫാ.​ടോം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലെ​ത്തി​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​നെ ഫൊ​റോ​ന വി​കാ​രി​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​ൺ തു​ണ്ടി​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ.​ജോ​ർ​ജ് മു​ട്ട​ത്തു​പ​റ​ന്പി​ൽ, ഫാ.​ബോ​ബി ജി. ​വ​ർ​ഗീ​സ് കാ​ര​വ​ള്ളി​ൽ, എ​ക്യു​മെ​നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​ടി. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദൈ​വ​സം​ര​ക്ഷ​ണ​വും ക​രു​ത​ലും ആ​വോ​ളം അ​നു​ഭ​വി​ച്ച​തി​ന്‍റെ സ്മ​ര​ണ​ക​ൾ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ പ​ങ്കു​വ​ച്ചു.
ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ സ്വാ​ഗ​ത​വും ഫാ.​ജോ​സ് ചി​റ്റ​ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം കൈ​ക്കാ​ര​ൻ​മാ​രാ​യ റി​ച്ച​ൻ ക​ല്ല​റ​യ്ക്ക​ലും സി​ജു പൈ​ന്പ​ള്ളി​ലും ചേ​ർ​ന്നു സ​മ്മാ​നി​ച്ചു.

You must be logged in to post a comment Login