ഫാ.ടോം ഉഴുന്നാലില്‍: മോചനദ്രവ്യത്തിന് വേണ്ടി സഭ ഫണ്ട് ശേഖരിക്കണം

ഫാ.ടോം ഉഴുന്നാലില്‍: മോചനദ്രവ്യത്തിന് വേണ്ടി സഭ ഫണ്ട് ശേഖരിക്കണം

കോട്ടയം: ഫാ.ടോം ഉഴുന്നാലിലിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോ വിലാപങ്ങളോ അദ്ദേഹത്തിന്റെ മോചനത്തിന് സഹായകമാകില്ലെന്നും ഭീകരര്‍ക്ക് വേണ്ടത് പണമാണെന്നും പി.സി ജോര്‍ജ് എംഎല്‍എ. അതുകൊണ്ട് ഫാ. ടോമിന്റെ മോചനത്തിനായി മോചനദ്രവ്യം നല്കുന്നതിന് സഭ ഫണ്ട് ശേഖരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണം മാത്രമേ ഭീകരരുടെ കൈകളില്‍ നിന്ന് അച്ചനെ രക്ഷിക്കാന്‍ സഹായകമാകു. യെമനിലേക്ക് പാവങ്ങളെ സഹായിക്കാന്‍ പോയ വ്യക്തിയാണ് ഫാ. ടോം ഉഴുന്നാലില്‍. അച്ചന്റെ മോചനത്തിന് വേണ്ടി സാമ്പത്തികസഹായം നല്കാന്‍ താന്‍ തയ്യാറാണെന്നും എംഎല്‍എ വ്യക്തമാക്കി.

You must be logged in to post a comment Login