ഞായറാഴ്ച ടോമച്ചന്‍ രാമപുരത്തെത്തും, റോസപ്പൂക്കള്‍ നല്കി കുടുംബാംഗങ്ങള്‍ സ്വീകരിക്കും

ഞായറാഴ്ച ടോമച്ചന്‍ രാമപുരത്തെത്തും, റോസപ്പൂക്കള്‍ നല്കി കുടുംബാംഗങ്ങള്‍ സ്വീകരിക്കും

രാമപുരം: ഭീകരരുടെ തടവിലെ കിരാതദിനങ്ങള്‍ക്ക് ശേഷം ഫാ. ടോം ഉഴുന്നാലില്‍ ജന്മനാടിന്റെ കാത്തിരിപ്പിലേക്കും സ്‌നേഹത്തിലേക്കുമായി ഞായറാഴ്ച ഇവിടെയെത്തിച്ചേരും.  ഞായറാഴ്ച എത്തുമ്പോള്‍ ടോമച്ചനെ കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നത് റോസപ്പൂക്കള്‍ നല്കിയായിരിക്കും. ഇടവകദേവാലയമായ സെന്റ് അഗസ്റ്റ്യന്‍സില്‍ വൈകുന്നേരം കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് ഇടവകയുടെ സ്വീകരണ സമ്മേളനം. അതിന് ശേഷമാണ് ടോമച്ചന്‍ വീട്ടിലെത്തുന്നത്. വീട്ടില്‍ കുടുംബാംഗങ്ങള്‍ അച്ചനൊപ്പം ജപമാല ചൊല്ലി കൃതജ്ഞത അര്‍പ്പിക്കും.

അവസാനമായി അദ്ദേഹം ഇവിടെയെത്തിയത് അമ്മയുടെ മരണം അറിഞ്ഞപ്പോഴായിരുന്നു.

You must be logged in to post a comment Login