ഫാ.ടോമിന്റെ മോചനത്തിന് ഒമാന്‍ പ്രധാനപങ്കുവഹിച്ചുവെന്ന് ശശിതരൂര്‍

ഫാ.ടോമിന്റെ മോചനത്തിന് ഒമാന്‍ പ്രധാനപങ്കുവഹിച്ചുവെന്ന് ശശിതരൂര്‍

മസ്‌ക്കറ്റ്: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് ഒമാന്‍ സര്‍ക്കാര്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍. തന്റെ ട്വീറ്ററിലൂടെയാണ് തരൂരിന്റെ പ്രതികരണം. ഒപ്പം ഫാ.ടോം ഉഴുന്നാലിലുമായി താന്‍ നില്ക്കുന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

2016 മാര്‍ച്ച് നാലിനാണ് ടോമച്ചനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. 18 മാസത്തെ നിരന്തരശ്രമങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹം ഐഎസ് തടങ്കലില്‍ നിന്നും മോചിതനായതും. ഈ മോചനശ്രമങ്ങള്‍ക്ക് പ്രധാനപങ്ക് വഹിച്ചത് ഒമാന്‍ സര്‍ക്കാരായിരുന്നു. മോചനത്തിന് ശേഷം അദ്ദേഹം ആദ്യം എത്തിച്ചേര്‍ന്നതും ഒമാനിലായിരുന്നു.

അച്ചന്റെ മോചനത്തിന് തൊട്ടുപിന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പ ഒമാന്‍ സര്‍ക്കാരിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login