അഞ്ഞൂറ്റി അമ്പത്തിയേഴ് ദിവസങ്ങള്‍ക്ക് ശേഷം സംഭവിച്ചത്…

അഞ്ഞൂറ്റി അമ്പത്തിയേഴ് ദിവസങ്ങള്‍ക്ക് ശേഷം സംഭവിച്ചത്…

അതെ അഞ്ഞൂറ്റി അമ്പത്തിയേഴ് ദിവസങ്ങള്‍ക്ക് ശേഷം ഫാ. ടോം ഉഴുന്നാലില്‍ സ്വാതന്ത്ര്യത്തിന്റെ ആകാശം കണ്ടിരിക്കുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് വേണ്ടി ഉയര്‍ന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരുടെ പ്രാര്‍ത്ഥനകള്‍. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ദൈവം ഇതാ കാതുകൊടുത്തിരിക്കുന്നു.

സലേഷ്യന്‍ വൈദികനായിരുന്ന ഇദ്ദേഹം ബാംഗ്ലൂര്‍ പ്രൊവിന്‍സ് അംഗമായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് സേവനത്തിനായി യെമനിലെത്തിയത്. അച്ചന്‍ വന്നിറങ്ങുമ്പോള്‍ വളരെ അസ്വസ്ഥ പൂര്‍ണ്ണമായിരുന്നു യെമന്‍.

സാധാരണക്കാരുടെ സൈ്വര്യജീവിതം തകര്‍ത്തുകൊണ്ട് അല്‍ഖൊയ്ദയും ഐഎസും രാജ്യത്ത് കിരാതവാഴ്ച യാണ് നടത്തിയിരുന്നത്. അവരുടെ മുമ്പില്‍ ക്രൈസ്തവമിഷനറിമാര്‍ വെറുക്കപ്പെട്ടവരും ശത്രുക്കളുമായിരുന്നു. ആ വെറുപ്പിന്റെ പുതിയ മുഖമായിരുന്നു ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍ മാര്‍ച്ച് നാലിന് കണ്ടത്. നിസ്സഹായരും ദുര്‍ബലരുമായ വൃദ്ധര്‍ക്കും അവരുടെ ജീവിതങ്ങളെ കൈവിളക്ക് കൊളുത്തി കെടാതെ കാക്കുന്ന കന്യാസ്ത്രീമാര്‍ക്കും നേരെ ക്രൂരതയുടെ തേരോട്ടം. അതില്‍ നാലു കന്യാസ്ത്രീകളടക്കം പൊലിഞ്ഞത് 15 പേരുടെ ജീവന്‍. അതിന്റെ ഒടുവില്‍ ഫാ.ടോം ഉഴുന്നാലിനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കുകയുണ്ടായില്ല. അതിനിടയില്‍ പല കിംവദന്തികള്‍ പരക്കുകയും ചെയ്തു. ദു:ഖവെള്ളിയാഴ്ച അച്ചനെ കുരിശില്‍ തറച്ചുകൊന്നുവെന്നതായിരുന്നു അത്. എന്നാല്‍  ആ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു.

പിന്നീട് ജൂലൈയിലും ഡിസംബറിലും അച്ചന്‍േതായ വീഡിയോ പുറത്തുവന്നിരുന്നു. താന്‍ ക്ഷീണിതനും തന്റെ മോചനത്തിനായി സഹായിക്കണമെന്നുമായിരുന്നു അച്ചന്‍ അതിലൂടെ അപേക്ഷിച്ചിരുന്നത്.

ഫാ.ടോമിന്റെ മോചനത്തിനായി വിവിധ നിലകളില്‍ പല ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പുറത്ത് അത് സംബന്ധിച്ച വാര്‍ത്തകളൊന്നും വരുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍തന്നെ ഒരു സൂചനകളും ഇല്ലാതെയാണ് ഫാ. ടോം മോചിതനായി എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

You must be logged in to post a comment Login