ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

മസ്‌ക്കത്ത്: മസ്‌ക്കത്ത്: യെമനിലെ ഏദനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം ഇപ്പോള്‍ മസ്‌ക്കറ്റില്‍ എത്തിയതായിട്ടാണ് വാര്‍ത്ത. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത് എന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ മോചനവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്.ല

2016 മാര്‍ച്ച് നാലിനാണ് യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസില്‍ നിന്ന് ടോമച്ചനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സലേഷ്യന്‍ വൈദികനായ ഇദ്ദേഹം പാലാ രാമപുരം സ്വദേശിയാണ്.

You must be logged in to post a comment Login