ഫാ. ഉഴുന്നാലില്‍ കൊല്‍ക്കൊത്തയില്‍

ഫാ. ഉഴുന്നാലില്‍ കൊല്‍ക്കൊത്തയില്‍

കൊല്‍ക്കൊത്ത: ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് കൊല്‍ക്കൊത്തയില്‍ ഗംഭീര സ്വീകരണം. ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസ, മിഷനറിസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍, സലേഷ്യന്‍ സിസ്റ്റേഴ്‌സ്,വൈദികര്‍ എന്നിവര്‍ ചേര്‍ന്നാണ് എയര്‍പോര്‍ട്ടില്‍ അച്ചനെ സ്വീകരിച്ചത്.

തന്റെ ആന്റി സിസ്റ്റര്‍ മേരി ജോര്‍ജിനെയും ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിച്ചു. 18 മാസത്തെ തടങ്കല്‍ ജീവിതത്തിന് ശേഷം 2017 സെപ്തംബര്‍ 12 നാണ് ഫാ. ടോം മോചിതനായത്.

 

You must be logged in to post a comment Login