ഫാ. വിന്‍സെന്റ് മാചോസിയുടെ ഘാതകന്‍ അറസ്റ്റില്‍

ഫാ. വിന്‍സെന്റ് മാചോസിയുടെ ഘാതകന്‍ അറസ്റ്റില്‍

കിന്‍ഷാസാ: അസംപ്ഷനിസ്റ്റ് വൈദികനായിരുന്ന വിന്‍സെന്റ് മാചോസിയുടെ ഘാതകനെ പോലീസ് ഉഗാണ്ടയില്‍ അറസ്റ്റ് ചെയ്തു.

2016 മാര്‍ച്ച് 20 ന് രാത്രിയിലായിരുന്നു ഫാ. വിന്‍സെന്റ് കൊല്ലപ്പെട്ടത്. നിഷ്‌ക്കളങ്കരായ ജനങ്ങളെ കൂട്ടക്കുരുതി നടത്തുന്നതിലുള്ള കോംഗോളീ്‌സ്- റാവണ്ടന്‍ പ്രസിഡന്റ്മാരുടെ പങ്കാളിത്തത്തെ അപലപിച്ചുകൊണ്ട് ഓണ്‍ലൈനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഫാ. വിന്‍സെന്റ് വധിക്കപ്പെട്ടത്. മവാമി അബ്ദുല്‍ കാലെമൈിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സമാധാനമീറ്റിംങ് ഉണ്ട് എന്ന് വിളിച്ചുവരുത്തി അച്ചനെ  വെടിവച്ചു കൊല്ലുകയായിരുന്നു.

എന്തുകൊണ്ടാണ് നിങ്ങളെന്നെ കൊല്ലുന്നത് എന്നായിരുന്നു അച്ചന്റെ അവസാന ചോദ്യം.

കാസിന്‍ഡിയും ബവെറയ്ക്കും നടുവില്‍ നിന്ന് ഉഗാണ്ടയിലേക്ക് പ്രവേശിക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതി അറസ്റ്റിലായത്.

You must be logged in to post a comment Login