ഈ അച്ചന്‍ സൂപ്പറാ…

ഈ അച്ചന്‍ സൂപ്പറാ…

ഫാ. വില്‍സണ്‍ മേച്ചേരില്‍ എംസിബിഎസിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം സൂപ്പറാണെന്ന്.പക്ഷേ അക്കാര്യം ലോകം മുഴുവന്‍ അറിയാന്‍ ഫഌവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം വേണ്ടിവന്നു. കാരണം ആ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അച്ചനിലെ ഗാനപ്രതിഭയെ ലോകമെങ്ങുമുള്ള മലയാളികള്‍ അറിഞ്ഞത്.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ഒന്നാം റാങ്ക് നേടി പാസായ അച്ചന്‍ ചാനലില്‍ പാടിയത് മൂന്ന് ഗാനങ്ങളായിുന്നു. സര്‍ഗ്ഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ, ഫോട്ടോഗ്രാഫര്‍ സിനിമയിലെ എന്തേ കണ്ണന് കറുപ്പുനിറം, തൊമ്മനും മക്കളും എന്ന സിനിമയിലെ ഞാന്‍ ഉറങ്ങാന്‍ പോകും മുമ്പായ്..

സംഗീതത്തിന്റെ പൊന്‍ചിറകില്‍ ശ്രോതാക്കളും ഉയര്‍ന്നുപറന്ന നിമിഷങ്ങളായിരുന്നു അത്. അതിന്റെ ഒടുവില്‍ വിധികര്‍ത്താക്കളായിരുന്നവര്‍ പോലും അകമഴിഞ്ഞ് പ്രശംസിച്ചു.

ക്രിസ്തീയ സാക്ഷ്യമായി ലോകത്തിന് മുമ്പില്‍ പാടിത്തെളിയുവാന്‍ ഈ സംഗീതപ്രതിഭയ്ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പാടുന്നവന്‍ ഇരട്ടിയായി പ്രാര്‍ത്ഥിക്കുന്നു എന്നാണല്ലോ വിശുദ്ധ അഗസ്റ്റിയന്‍ പറയുന്നത്. അച്ചന്റെ ഗാനങ്ങള്‍ പ്രാര്‍ത്ഥന തന്നെയാണ്. അനേകരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്കും ധാര്‍മ്മികമൂല്യങ്ങളിലേക്കും ആകര്‍ഷിക്കുവാന്‍ അതിലൂടെ സാധിക്കട്ടെയെന്ന് നമുക്ക് ആശംസിക്കുകയും ചെയ്യാം.

You must be logged in to post a comment Login