ഇന്ത്യക്കാരനായ വൈദികന്റെ മരണം, കാനഡ ഇടവകയില്‍ വിലാപസ്വരം

ഇന്ത്യക്കാരനായ വൈദികന്റെ മരണം, കാനഡ ഇടവകയില്‍ വിലാപസ്വരം

ടെറാസീ: ഫാ. സേവ്യര്‍ റോയപ്പന്റെ നിര്യാണത്തില്‍ കാനഡ ഇടവകയില്‍ വിശ്വാസികളുടെ സങ്കടം പെയ്തുതോരുന്നില്ല. എല്ലാ ഇടവകക്കാര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഇദ്ദേഹം. മൂന്നു ദിവസം മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് സെപ്തംബര്‍ 12 നായിരുന്നു ഫാ.സേവ്യറിന്റെ മരണം. സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ വികാരിയായിരുന്നു ഇദ്ദേഹം.

ഏപ്രില്‍ 23 നായിരുന്നു ഇദ്ദേഹം പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചത്. പ്രിന്‍സ് ജോര്‍ജ് രൂപതയുടെ കീഴില്‍ വരുന്ന ബ്രിട്ടീഷ് കൊളുബിയായിലെ സ്‌കീനാ നദീതീരത്താണ് ടെറാസി സ്ഥിതി ചെയ്യുന്നത്.

അച്ചന്റെ മൃതദേഹം സെപ്തംബര്‍ 25 ന് നടക്കുന്ന അനുസ്മരണപ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരും.

You must be logged in to post a comment Login