ഫാ. സേവ്യര്‍ തേലക്കാട്ടിന് വിട

ഫാ. സേവ്യര്‍ തേലക്കാട്ടിന് വിട

പെ​​​​​​രു​​​​​​ന്പാ​​​​​​വൂ​​​​​​ർ:  മലയാറ്റൂര്‍ റെക്ടര്‍ കൊല്ലപ്പെട്ട ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​ന് സഭയും വിശ്വാസികളും അന്ത്യയാത്രാമൊഴി നല്കി. പെ​​​​​​രു​​​​​​ന്പാ​​​​​​വൂ​​​​​​ർ ഈ​​​​​​സ്റ്റ് ചേ​​​​​​രാ​​​​​​ന​​​​​​ല്ലൂ​​​​​​ർ സെ​​​​​​ന്‍റ് ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് സേ​​​​​​വ്യ​​​​​​ർ പ​​​​​​ള്ളി​​​​​​യി​​​​​​ൽ സം​​​​​​സ്കാ​​​​​​ര​​​​​​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി മു​​​​​​ഖ്യ​​​​​​കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ചു.

ഫാ. ​​​ ​​​തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ സ​​​​​​ഹ​​​​​​പാ​​​​​​ഠി​​​​​​യും തൃ​​​​​​ശൂ​​​​​​ർ അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​നു​​​​​​മാ​​​​​​യ മാ​​​​​​ർ ടോ​​​​​​ണി നീ​​​​​​ല​​​​​​ങ്കാ​​​​​​വി​​​​​​ൽ വ​​​​​​ച​​​​​​ന​​​​​​സ​​​​​​ന്ദേ​​​​​​ശം ന​​​​​​ൽ​​​​​​കി. എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം​​​​​​അ​​​​​​ങ്ക​​​​​​മാ​​​​​​ലി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​ന്മാ​​​​​​രാ​​​​​​യ മാ​​​​​​ർ സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ൻ എ​​​​​​ട​​​​​​യ​​​​​​ന്ത്ര​​​​​​ത്ത്, മാ​​​​​​ർ ജോ​​​​​​സ് പു​​​​​​ത്ത​​​​​​ൻ​​​​​​വീ​​​​​​ട്ടി​​​​​​ൽ, മു​​​​​​ൻ സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻ മാ​​​​​​ർ തോ​​​​​​മ​​​​​​സ് ച​​​​​​ക്യ​​​​​​ത്ത്, പാ​​​​​​ല​​​​​​ക്കാ​​​​​​ട് ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജേ​​​​​​ക്ക​​​​​​ബ് മ​​​​​​ന​​​​​​ത്തോ​​​​​​ട​​​​​​ത്ത്, പാ​​​​​​ല രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻ മാ​​​​​​ർ ജേ​​​​​​ക്ക​​​​​​ബ് മു​​​​​​രി​​​​​​ക്ക​​​​​​ൻ, സ​​​​​​ത്ന രൂ​​​​​​പ​​​​​​ത മു​​​​​​ൻ മെ​​​​​​ത്രാ​​​​​​ൻ മാ​​​​​​ർ മാ​​​​​​ത്യു വാ​​​​​​ണി​​​​​​യ​​​​​​ക്കി​​​​​​ഴ​​​​​​ക്കേ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​ർ സ​​​​​​ഹ​​​​​​കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു. മൂ​​​​​​വാ​​​​​​റ്റു​​​​​​പു​​​​​​ഴ രൂ​​​​​​പ​​​​​​ത ബി​​​​​​ഷ​​​​​​പ് ഏ​​​​​​ബ്ര​​​​​​ഹാം മാ​​​​​​ർ യൂ​​​ലി​​​​​​യോ​​​​​​സ്, അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ​​​​​​യും വി​​​​​​വി​​​​​​ധ സ​​​​​​ന്യാ​​​​​​സ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും വൈ​​​​​​ദി​​​​​​ക​​​​​​ർ, സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ത​​​​​​ർ, വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ, ഫാ. ​​​​​​തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, സാ​​​​​​മൂ​​​​​​ഹ്യ, രാ​​​​​​ഷ്ട്രീ​​​​​​യ​​​​​രം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ പ്ര​​​​​​മു​​​​​​ഖ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ൾ​​​​​​പ്പെ​​​​​​ടെ വ​​​​​​ൻ​​​​​​ജ​​​​​​നാ​​​​​​വ​​​​​​ലി​​​​​​യു​​​​​​ടെ സാ​​​​​​ന്നി​​​​​​ധ്യ​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​സ്കാ​​​​​​ര​​​​​​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ൾ.

You must be logged in to post a comment Login