മാതാപിതാക്കളുടെ സന്തോഷം മക്കളുടെ ജീവിതത്തിലെ വെളിച്ചം :ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ

മാതാപിതാക്കളുടെ സന്തോഷം മക്കളുടെ ജീവിതത്തിലെ വെളിച്ചം :ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ

ആ​ല​ക്കോ​ട്:മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷം ന​മ്മു​ടെ സ​ന്തോ​ഷ​മാ​യി ഏ​റ്റെ​ടു​ക്ക​ണമെന്നും അ​ത് ജീ​വി​ത​ത്തി​ൽ എ​ന്നും വെ​ളി​ച്ച​മാണെന്നും സെഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ.ആ​ല​ക്കോ​ട് അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സം വ​ച​ന​സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബം ദൈ​വ​ത്തി​ന്‍റെ ആ​ല​യ​വും പ​റു​ദീ​സ​യു​മാ​ണ്. സ്നേ​ഹ​മു​ള്ള കു​ടും​ബ​ങ്ങ​ൾ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ ഭ​വ​ന​ങ്ങ​ളാ​ണ്. സ്നേ​ഹ​മു​ള്ളി​ട​ത്തേ ത്യാ​ഗ​വും പ​ങ്കു​വ​യ്ക്ക​ലു​മു​ള്ളൂ​.  വേ​ദ​ന​ക​ളി​ൽ പ​ര​സ്പ​രം കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശ്വാ​സ​മാ​ക​ണം. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും പ​രി​ഹാ​ര​മാ​യെ​ത്തു​ന്ന ന​ല്ലി​ട​യ​നാ​ണ് യേ​ശു.

 ദൈ​വ​ഹി​തം അ​റി​ഞ്ഞു​വേ​ണം കു​ടും​ബ​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ൽ വ​ള​രാ​ൻ. വി​ശ്വാ​സ​വും ആ​ഴ​മേ​റി​യ പ്രാ​ർ​ഥ​ന​യും ഉ​ള്ളി​ട​ത്തേ ദൈ​വ​ത്തി​ന്‍റെ കൃ​പ ല​ഭി​ക്കൂ. ദൈ​വ​ത്തി​ന്‍റെ കൃ​പ ക​ട​ന്നു​വ​രാ​ൻ പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്ക​ണം. ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ച്ച​റി​യു​ക എ​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. അദ്ദേഹം പറഞ്ഞു.

 

You must be logged in to post a comment Login