ഫ്രാന്‍സിലെ മെത്രാന്മാര്‍ മാക്രോണിന്റെ ഇലക്ഷനെ സ്വാഗതം ചെയ്തു

ഫ്രാന്‍സിലെ മെത്രാന്മാര്‍ മാക്രോണിന്റെ ഇലക്ഷനെ സ്വാഗതം ചെയ്തു

പാരീസ്: പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഇലക്ഷനെ ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സ്വാഗതം ചെയ്തു. മാക്രോണ്‍ തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മാഴ്‌സില്ലൈ ആര്‍ച്ച് ബിഷപ് ജോര്‍ജസ് പോന്റിയര്‍ പ്രസ്താവനയില്‍ അറിയിച്ചു. നമ്മുടെ രാജ്യത്തിന് നന്മയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

66.1 ശതമാനം വോട്ട് നേടിയാണ് മാക്രോണ്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മാറിന്‍ ലി പെന്നിലെ പിന്നിലാക്കി വിജയം നേടിയത്. 39 വയസുകാരനായ മാക്രോണ്‍ രണ്ടു ദശാബ്ദത്തിനിടയില്‍ ഫ്രാന്‍സിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്റാണ്. മാക്രോണിന്റെ വിജയത്തിന് പിന്നില്‍ ഫ്രാന്‍സിലെ കത്തോലിക്കര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

You must be logged in to post a comment Login