ഫ്രാന്‍സിലെ പത്തു ദേവാലയങ്ങളില്‍ മോഷണം, കേടുപാടുകള്‍ പുറമെ

ഫ്രാന്‍സിലെ പത്തു ദേവാലയങ്ങളില്‍ മോഷണം, കേടുപാടുകള്‍ പുറമെ

ആനീസൈ: കഴിഞ്ഞ മാസത്തില്‍ ഫ്രാന്‍സിലെ പത്തു ദേവാലയങ്ങളില്‍ മോഷണം നടന്നു . ആനീസൈ രൂപതയിലെ ദേവാലയങ്ങളിലാണ് ഈ മോഷണങ്ങളെല്ലാം നടന്നത്. സമാനമായ സംഭവം ബ്രിട്ടനിയിലെ വാനെസ് രൂപതയിലും നടന്നു.

സെയ്ന്റ് മേരി മഗ്ദലൈന്‍ ദെ മോര്‍സൈന്‍ ഇടവകയില്‍ മോഷണം നടന്നപ്പോള്‍ അക്രമികള്‍ രണ്ട് സക്രാരികള്‍ തകര്‍ക്കുകയും ഭണ്ഡാരം കുത്തിത്തുറക്കുകയും കാസയും പീലാസയും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാന്‍സില്‍ 2015 മുതല്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 

You must be logged in to post a comment Login