ഫ്രാന്‍സിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയ്ക്ക് ഡിസംബര്‍ മൂന്നു മുതല്‍ പുതിയ രൂപം

ഫ്രാന്‍സിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയ്ക്ക് ഡിസംബര്‍ മൂന്നു മുതല്‍ പുതിയ രൂപം

പാരീസ്: ഡിസംബര്‍ മൂന്ന് ഞായറാഴ്ച മുതല്‍ ഫ്രാന്‍സിലെ കത്തോലിക്കര്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയുടെ പുതിയ രൂപമായിരിക്കും തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുന്നത്. ഞങ്ങളെ പ്രലോഭനത്തിന് കീഴടങ്ങുവാന്‍ അനുവദിക്കരുതേ എന്ന  തര്‍ജ്ജമയ്ക്ക് പകരം ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ എന്ന വിധത്തിലുള്ള മാറ്റമാണ് ഈ പ്രാര്‍ത്ഥനയ്ക്ക് നടത്താന്‍ പോകുന്നത്.

ഇതുവരെ ഉപയോഗിച്ചുവന്നിരുന്ന രൂപം മറ്റ് ചില അര്‍ത്ഥത്തിലും വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള മാറ്റം വരുത്തിയിരിക്കുന്നത്. ബെല്‍ജിയത്തിലും ആഫ്രിക്കയിലും ഇത്തരത്തിലുള്ള മാറ്റം നേരത്തെ വരുത്തിയിരുന്നു.

ഫ്രാന്‍സില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റത്തെ പ്രൊട്ടസ്റ്റന്റ് സഭാവിഭാഗവും സ്വാഗതം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login