പാപ്പാ സെപ്തംബറില്‍ ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക്

പാപ്പാ സെപ്തംബറില്‍ ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക്

വത്തിക്കാന്‍: ലുഥിയാനിയ. ലാറ്റ്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ യാത്രയാകും. സെപ്തംബര്‍ 22 മുതല്‍ 25 വരെയായിരിക്കും പര്യടനം. ഈ രാജ്യങ്ങളുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പാപ്പയുടെ യാത്ര. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം വത്തിക്കാന്‍ നടത്തി.

ഇതില്‍ ലുഥിയാനയാണ് ബാള്‍ട്ടിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ളത്. 3 മില്യന്‍ ജനങ്ങളില്‍ 75 ശതമാനവും കത്തോലിക്കരാണ് . 1918 ലാണ് റഷ്യയില്‍ നിന്ന് ഈ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയത് ഈ വര്‍ഷം തന്നെ പാപ്പ ജൂണില്‍ ജനീവയും സന്ദര്‍ശിക്കും.

You must be logged in to post a comment Login