പാപ്പ നാളെ ഫാത്തിമായില്‍

പാപ്പ നാളെ ഫാത്തിമായില്‍

വത്തിക്കാന്‍: ഫാത്തിമാദര്‍ശനത്തിന്റെ ശതാബ്ദിയാചരണത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഫാത്തിമായിലെത്തും. പ്രാദേശികസമയം ഉച്ചകഴിഞ്ഞ് രണ്ടിന് നാളെ മാര്‍പാപ്പ റോമില്‍ നിന്ന് യാത്ര തിരിക്കും. വൈകുന്നേരം 4.20 ന് പോര്‍ച്ചുഗല്ലില്‍ പാപ്പ വിമാനമിറങ്ങും.

പോര്‍ച്ചൂഗീസ് പ്രസിഡന്റ് മാര്‍സെലോ റെബോലോ പാപ്പയെ സ്വീകരിക്കും. പിന്നീട് മുന്‍സില്‍ സ്റ്റേഡിയത്തിലേക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടും. ഫാത്തിമായിലെ വിഷനറിമാര്‍ക്ക് മാതാവ് ദര്‍ശനം നല്കിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചാപ്പല്‍ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനയിലും ജപമാലയിലും പങ്കെടുക്കുകയും ചെയ്യും.

13 ന് ഫാത്തിമാ ബസിലിക്ക അങ്കണത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി മധ്യേ പ്രാന്‍സിസ്‌ക്കോയെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

You must be logged in to post a comment Login