ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ​​​ഭ​​​യു​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ ഏ​​​രി​​​യ സ​​​മ്മേ​​​ള​​​നം 16 ന് ​​​

ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ​​​ഭ​​​യു​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ ഏ​​​രി​​​യ സ​​​മ്മേ​​​ള​​​നം 16 ന് ​​​

അ​​​ങ്ക​​​മാ​​​ലി : 150 വ​​​ർ​​​ഷം മു​​​ൻ​​​പ് ദൈ​​​വ​​​ദാ​​​സ​​​ൻ പു​​​ത്ത​​​ൻ​​​പ​​​റ​​​മ്പി​​​ൽ തൊ​​​മ്മ​​​ച്ച​​​ൻ അ​​​ല്മാ​​​യ​​​ർ​​​ക്കു വേ​​​ണ്ടി സ്ഥാ​​​പി​​​ച്ച ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ​​​ഭ​​​യു​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ ഏ​​​രി​​​യ സ​​​മ്മേ​​​ള​​​നം 16 ന് ​​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉദ്ഘാടനം ചെയ്യും.​

അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ഹോ​​​ർ​​​മി​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ (കി​​ഴ​​ക്കേ​​പ​​ള്ളി) ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ അ​​​നു​​​ഷ്ഠാ​​​ന ക​​​ർ​​​മ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​ഷ്ക​​​രി​​​ച്ച പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ക്കും. പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​ന​​ത്തോ​​ട​​നു​​​ബ​​​ന്ധ​​​മാ​​​യി​​​ട്ടു​​​ള്ള പ​​​ഠ​​​ന ശി​​​ബി​​​രം ഫാ. ​​​ജോ​​​സ് പോ​​​ന്നോ​​​ർ ക​​​പ്പൂ​​​ച്ചി​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. 

പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബ​​സി​​ലി​​ക്ക റെ​​ക്ട​​ർ റ​​​വ. ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, ഒ​​​ലി​​​വ​​​ർ ഫെ​​​ർ​​​ണാ​​​ണ്ടോ, ജോ​​​ർ​​​ജ് പ​​​റ​​​മ്പ​​​ത്ത്, സാ​​​ബു കു​​​ര്യ​​​ൻ, വ​​​ർ​​​ഗീ​​​സ് ക​​​ള​​​പ്പ​​​റ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. കേ​​​ര​​​ളത്തി​​​ലെ 13 സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും

You must be logged in to post a comment Login