ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ അ​​​​ല്മാ​​യ സ​​ഭ​​യ്ക്കു 150

ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ അ​​​​ല്മാ​​യ സ​​ഭ​​യ്ക്കു 150

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദൈ​​​​വ​​​​ദാ​​​​സ​​​​ൻ പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ അ​​​​ല്മാ​​യ സ​​ഭ​​യ്ക്കു രൂ​​​​പം ന​​​​ൽ​​​​കി​​​​യി​​​​ട്ട് 150 വ​​​​ർ​​​​ഷം. 1868 ഡി​​​​സം​​​​ബ​​​​ർ 26ന് ​​​​പാ​​​​ലാ​​​​ക്കു​​​​ന്നേ​​​​ൽ മ​​​​ത്താ​​​​യി മ​​​​റി​​​​യം ക​​​​ത്ത​​​​നാ​​​​രി​​​​ൽ​​നി​​​​ന്നു പു​​​​ത്ത​​​​ൻ​​​​പ​​​​റ​​​​ന്പി​​​​ൽ തൊ​​​​മ്മ​​​​ച്ച​​​​ൻ മൂ​​​​ന്നാം​​​​സ​​​​ഭാ വ​​​​സ്ത്ര​​​​വും ച​​​​ര​​​​ടും സ്വീ​​​​ക​​​​രി​​​​ച്ചാ​​ണ് ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ അ​​​​ൽ​​​​മാ​​​​യ സ​​​​ഭ​​​​ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.

കു​​​​റു​​​​ന്പ​​​​നാ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ലാ​​​​ണ് സ​​ഭ​​യ്ക്കു ദീ​​​​പം തെ​​​​ളി​​​​ഞ്ഞ​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ അ​​​​ല്മാ​​യ​​സ​​​​ഭ​​​​യു​​​​ടെ ശ​​​​തോ​​​​ത്ത​​​​ര സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളും അ​​​​തി​​​​രൂ​​​​പ​​​​താ​​​​ത​​​​ല വ​​​​ർ​​​​ഷി​​​​ക​​​​വും വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ളും 18ന് ​​​​കു​​​​റു​​​​ന്പ​​​​നാ​​​​ടം സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് ഫൊ​​​​റോ​​​​നാ പ​​​​ള്ളി പാ​​​​രി​​​​ഷ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 9.30ന് ​​​​വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ സ്വ​​​​ർ​​​​ഗ​​​​പ്ര​​​​വേ​​​​ശ​​​​നാ​​​​നു​​​​സ്മ​​​​ര​​​​ണം. 9.45ന് ​​​​വി​​​​കാ​​​​രി ഫാ.​​​​ജേ​​​​ക്ക​​​​ബ് അ​​​​ഞ്ചു​​​​പ​​​​ങ്കി​​​​ൽ കൊ​​​​ടി​​​​യേ​​​​റ്റും. പ​​​​ത്തി​​​​ന് ഫാ.​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ കി​​​​ഴ​​​​ക്കേ​​​​ക്ക​​​​ട​​​​വി​​​​ൽ സെ​​​​മി​​​​നാ​​​​ർ ന​​​​യി​​​​ക്കും.11.45ന് ​​​​ചേ​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ശ​​​​തോ​​​​ത്ത​​​​ര സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ബി​​​​ച്ച​​​​ൻ സ്രാ​​​​ങ്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

അ​​​​തി​​​​രൂ​​​​പ​​​​ത സ്പി​​​​രി​​​​ച്വ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​മോ​​​​ൻ ആ​​​​ശാം​​​​പ​​​​റ​​​​ന്പി​​​​ൽ, ഫൊ​​​​റോ​​​​നാ പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​ജേ​​​​ക്ക​​​​ബ് അ​​​​ഞ്ചു​​​​പ​​​​ങ്കി​​​​ൽ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ബി​​​​ൻ ആ​​​​ന​​​​ക്ക​​​​ല്ലു​​​​ങ്ക​​​​ൽ, സി​​​​സ്റ്റ​​​​ർ ഗൊ​​​​രേ​​​​ത്തി, എ​​​​ത്സ​​​​മ്മ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, സി.​​​​റ്റി. തോ​​​​മ​​​​സ്, പ്ര​​​​മോ​​​​ദ് പി. ​​​​ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ഫാ. ​​​​ജോ​​​​ർ​​​​ജ് ആ​​​​ന്‍റ​​​​ണി വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും.

You must be logged in to post a comment Login