ഫ്രാന്‍സിസ്കോയും ജസീന്തായും മെയ് 13ന് വിശുദ്ധരായി ഉയര്‍ത്തപ്പെടും

ഫ്രാന്‍സിസ്കോയും ജസീന്തായും മെയ് 13ന് വിശുദ്ധരായി ഉയര്‍ത്തപ്പെടും

വത്തിക്കാന്‍:  പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും മെയ് 13നു ഫാത്തിമയില്‍വച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്നലെ വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദ്ദിനാള്‍ സംഘമാണ് ഇക്കാര്യം തീരുമാനിച്ചത്. പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് വിശുദ്ധ പദപ്രഖ്യാപനം.

ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലുമാണ് മരണമടഞ്ഞത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് രണ്ടുപേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

You must be logged in to post a comment Login