ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവ നഗരത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഏഴു കുടുംബങ്ങള്‍ മാത്രം

ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവ നഗരത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്  ഏഴു കുടുംബങ്ങള്‍ മാത്രം

ഖാരഘോഷ്: ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവനഗരങ്ങളിലൊന്നായ ഖാറഘോഷില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും ഏഴു കുടുംബങ്ങള്‍ മാത്രം. പ്രസിദ്ധ സുവിശേഷപ്രഘോഷകനായ ഫ്രാങ്കഌന്‍ ഗ്രഹാമാണ് ഇക്കാര്യം വെളിപെടുത്തിയത്.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം ഇറാക്ക് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ഇറാക്കിന്റെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹം തിരിച്ചറിഞ്ഞത്. 2014 വരെ അമ്പതിനായിരം ക്രൈസ്തവകുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് നിര്‍ബന്ധിതമായി ഇവരെല്ലാം കുടിയൊഴിപ്പിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 7 കുടുംബങ്ങള്‍ മാത്രം. ഗ്രഹാം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എഴുതി.

ഐഎസ് നശിപ്പിക്കുകയും തീവയ്ക്കുകയും ചെയ്ത ദേവാലയങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു.കത്തിക്കരിഞ്ഞ ബൈബിളിലെ ഒരു ഭാഗം തനിക്ക് വായിക്കാന്‍ സാധിച്ചു എന്നും അദ്ദേഹം എഴുതി. അത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ 20 ാം അധ്യായം 27 വാക്യമായിരുന്നു.

ഇന്നും ക്രിസ്തു ലോകത്തോട് പറയുന്നത് അതുതന്നെ. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. ഗ്രഹാം പറയുന്നു.

You must be logged in to post a comment Login