യുദ്ധത്തിന്റെ ഫലം കാട്ടി പുതുവര്‍ഷാരംഭദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധത്തിന്റെ ഫലം കാട്ടി പുതുവര്‍ഷാരംഭദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യുദ്ധത്തിന്റെ ഫലം എന്താണ്.. അത് മരണവും നാശവുമല്ലാതെ മറ്റൊന്നുമല്ല. യുദ്ധത്തിന്റെ ആ ഭീകരമുഖത്തെ അനാവരണം ചെയ്യുന്ന ചിത്രം വിതരണം ചെയ്യാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതുവര്‍ഷാരംഭത്തിന്റെ ആദ്യദിനത്തില്‍ ആഹ്വാനം ചെയ്തത്.

നാഗസാക്കിയില്‍ 1945 ഓഗസ്റ്റ് 9 ന് നടന്ന ആറ്റംബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട പിഞ്ചുസഹോദരന്റെ മൃതദേഹം ചുമലിലേറ്റി നില്ക്കുന്ന ഒരു ആണ്‍കുട്ടിയുടെ ദയനീയ ചിത്രം വിതരണം ചെയ്യാനാണ് പാപ്പ ആവശ്യപ്പെട്ടത്. ശവദാഹത്തിന് ഊഴം കാത്തു നില്ക്കുന്ന ഈ കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ജോസഫ് റോഗര്‍ ആയിരുന്നു.

യുദ്ധത്തിന്റെ ഫലം എന്നെഴുതി തന്റെ ഒപ്പോടൂ കൂടി വിതരണം ചെയ്യാനാണ് പാപ്പയുടെ നിര്‍ദ്ദേശം. ന്യൂക്ലിയര്‍ യുദ്ധങ്ങളെക്കുറിച്ചുള്ള പാപ്പയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ ചിത്രം.

You must be logged in to post a comment Login