നൈജീരിയായില്‍ ഒമ്പതുകുട്ടികള്‍ ഉള്‍പ്പടെ 20 ക്രൈസ്തവരെ ഫുലാനികള്‍ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ ഒമ്പതുകുട്ടികള്‍ ഉള്‍പ്പടെ 20 ക്രൈസ്തവരെ ഫുലാനികള്‍ കൂട്ടക്കൊല ചെയ്തു

നെജീരിയ: ഫുലാനികള്‍ 9 കുട്ടികള്‍ ഉള്‍പ്പടെ 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡോഗ് ഓര്‍ഗനൈസേഷനാണ് വാര്‍ത്ത പുറത്തുവിട്ടത്. ഒരു കുടുംബത്തെ ഒന്നാകെയാണ് അക്രമികള്‍ വകവരുത്തിയത്. ഒരാള്‍ പോലും രക്ഷപ്പെട്ടതായി വിവരമില്ല.

സമീപത്തുള്ള ഗ്രാമത്തില്‍ വച്ച് ഫുലാനികളിലെ ഒരു കുട്ടിയെ ശിരച്ഛേദം ചെയ്തതിന്റെ പകയാണ് ഈ കൂട്ടക്കൊലപാതകമെന്ന് മോര്‍ണിംങ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് ഭീകരരുടെ പിന്തുണയോടെയാണ് ഫുലാനികള്‍ അക്രമം അഴിച്ചുവിടുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

2016,2017 വര്‍ഷങ്ങളിലായി ഫുലാനികള്‍ 20 ക്രൈസ്തവ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ക്രൈസ്തവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും 200 ല്‍ അധികം ക്രൈസ്തവരെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login