വിലാപയാത്രയ്ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി,വയോധികന്‍റെ ശിരസിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി

വിലാപയാത്രയ്ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി,വയോധികന്‍റെ ശിരസിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി

വി​ഴി​ഞ്ഞം: മൃ​ത​ദേ​ഹ സം​സ്കാ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ലാ​പ​​യാ​ത്ര​യ്ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്രത​ണം​വി​ട്ട മി​നി ക​ണ്ടെ​യ്ന​ർ ലോ​റി പാ​ഞ്ഞു ക​യ​റി വ​യോ​ധി​ക​നു ദാ​രു​ണാ​ന്ത്യം. പു​ല്ലു​വി​ള ഇ​രയി​മ്മ​ൻ തു​റ​യി​ൽ ലി​യോ​ൺ (60) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കൊ​ച്ചു​തു​റ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു​സം​ഭ​വം.

ക​രും​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​ക്ട​റി​ന്‍റെ സം​സ്കാ​ര ശുശ്രൂ​ഷ​യ്ക്കി​ടെ​യാ​ണ് അ​പ​ക​ടം. മ​രി​ച്ച ലി​യോ​ൺ​സ് പു​ല്ലു​വി​ള സെ​ന്‍റ് ജേ​ക്ക​ബ​സ് ഫെ​റോ​നാ പ​ള്ളി​യി​ലെ ‘കൊ​മ്പ​ിരി​യ സ​ഭാ’​ഗം​മാ​ണ്. ജോ​സ് വി​ക്ട​റി​ന്‍റെ മൃ​ത​ദേ​ഹം വ​സ​തി​യി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കൊ​മ്പ​ിരി​യ സ​ഭാം​ഗ​ങ്ങ​ൾ വി​ലാ​പ​യാ​ത്ര​യാ​യി പോ​കു​ന്ന​തി​നി​ടെ എത്തിയ ലോറി റോ​ഡി​ലെ ഹന്പി​ൽ ത​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ​​തെ​ന്ന് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ച​ക്ര​ങ്ങ​ൾ ലി​യോ​ണി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കുകയായിരുന്നു.

You must be logged in to post a comment Login