ഈശോയുടെ തടാകവും ഈശോ സഞ്ചരിച്ച ബോട്ടും

ഈശോയുടെ തടാകവും ഈശോ സഞ്ചരിച്ച ബോട്ടും

ഗലീലി തടാകത്തിന് ടിബേറിയസ്സ് തടാകമെന്നും, ഗെനെസരത്തു തടാകമെന്നും കിന്നേരത്തു തടാകമെന്നും പേരുണ്ട്. അതിമനോഹരമായ ഈ തടാകത്തില്‍ 27 തരം മത്സ്യങ്ങളുണ്ടെന്നാണ് പറയുന്നത്. ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ മീന്‍പിടിത്തമാണ്.

ഇസ്രായേല്‍ നാടിന്റെ മുഖ്യ വരുമാനമാര്‍ഗ്ഗം ടൂറിസമാണ്. ഈശോയുടെ പല അത്ഭുതങ്ങളുടെയും പ്രബോധനങ്ങളുടെയും പ്രധാന വേദിയായിരുന്ന ഈ തടാകം ഈശോയുടെ തടാകമെന്നാണ് അറിയപ്പെടുന്നത്. ഈ തടാകത്തില്‍ വെച്ചാണ് മഗ്ദലന ആദ്യമായി ഈശോയെ കാണുന്നത്.
ഈശോയുടെ കാലത്തെ ഗലീലി തന്നെയാണ് ഇന്നത്തെയും ഗലീലി . മുന്തിരി, ഒലിവ്, അത്തി, വാഴ, നാരകം എന്നിവയെല്ലാം ധാരാളമായി കൃഷി ചെയ്യുന്നു.  എഡി 17 ല്‍ പണിത തിബേരിയസ്സു പട്ടണം അന്നും ഇന്നും വലിയൊരു നഗരമായി ശോഭിക്കുന്നു.
.
ഈശോയുടെ കാലഘട്ടത്തിലുണ്ടായിരുന്ന തടി കൊണ്ടുമാത്രം നിര്‍മ്മിച്ചിട്ടുള്ള ഒരു പുരാതന മീന്‍പിടുത്ത ബോട്ട് ഈ തടാകത്തില്‍ നിന്നു 1986 ല്‍ കണ്ടെടുത്ത് അവിടത്തെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് ഈശോ സഞ്ചരിച്ചിരുന്ന ബോട്ടാണെന്നാണു വിശ്വാസം. അതിന്റെ മാതൃകയില്‍ ഉണ്ടാക്കിയിരിക്കുന്ന യന്ത്രവല്‍കൃതമായ ബോട്ടിലാണ് ഇപ്പോള്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നത്.

അവിടെയുള്ള ബോട്ടുകള്‍ക്ക് ഈശോയുടെ ശിഷ്യന്മാരുടെ പേരുകള്‍ ആണ് ഇട്ടിരിക്കുന്നത്. ആ ഭാഗത്തെ ഹോട്ടലുകളിലെ ഒരു പ്രത്യേക വിഭവം പത്രോസിന്റെ മീന്‍ ആണ്.

You must be logged in to post a comment Login