കൂട്ടബലാത്സംഗം,വൈദികന്റെ അറസ്റ്റിനെതിരെ ജാര്‍ഖണ്ഡിലെ സഭ

കൂട്ടബലാത്സംഗം,വൈദികന്റെ അറസ്റ്റിനെതിരെ ജാര്‍ഖണ്ഡിലെ സഭ

റാഞ്ചി: തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന സംഘത്തിലെ നാലു പെണ്‍കുട്ടികളെയും ഒരു സ്ത്രീയെയും മുഖംമൂടിധാരികളായ ആളുകള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തകേസില്‍ വൈദികനെ അറസ്റ്റ് ചെയ്തതിന് എതിരെ സഭ രംഗത്ത്. ഫാ. അല്‍ഫോന്‍സ് എന്ന ഈശോസഭാവൈദികനെയാണ് സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയതത്. ഖുന്തി വില്ലേജിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയ വികാരിയാണ് ഇദ്ദേഹം.

ജൂണ്‍ 19 ന് സ്റ്റോക്ക് മാന്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളില്‍ നാടകം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. വൈദികനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡോര്‍ മാസ്‌ക്കരന്‍ഹാസ് പറഞ്ഞു. ആശാകിരണ്‍ എന്ന പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങളാണ് പീഡനത്തിന് ഇരകളായത്. ഉര്‍സുലൈന്‍സിസ്റ്റേഴ്‌സാണ് ഈ പുനരധിവാസകേന്ദ്രം നടത്തുന്നത്.

വൈദികന്റെ നിര്‍ദ്ദേശാനുസരണമാണ് നാടകം കളിക്കാന്‍ ഇവരെത്തിയത്. സംഭവത്തോട് അനുബന്ധിച്ച് രണ്ട് കന്യാസ്ത്രീകളെയും രണ്ട് അധ്യാപകരെയും വൈദികന് ഒപ്പം അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ വൈദികനെ ഒഴികെ മറ്റുള്ളവരെ പിന്നീട് പോലീസ് വിട്ടയച്ചു.

You must be logged in to post a comment Login