“സ്വവര്‍ഗ്ഗരതി പാപമല്ലെന്ന് പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു”

“സ്വവര്‍ഗ്ഗരതി പാപമല്ലെന്ന് പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു”

ലണ്ടന്‍: സ്വവര്‍ഗ്ഗരതി പാപമല്ലെന്ന് താന്‍ പറഞ്ഞുപോയതില്‍ ഖേദിക്കുന്നതായി മുന്‍ ലിബറല്‍ ഡെമോക്രാറ്റ്‌സ് നേതാവ് ടിം ഫാറോന്‍. പ്രീമിയര്‍ ക്രിസ്ത്യന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ടിം ഖേദപ്രകടനം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ഇലക്ഷന്‍ പര്യടനവേളയിലായിരുന്നു ഇദ്ദേഹം അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. അങ്ങനെ പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും ടിം വ്യക്തമാക്കി. ഇവാഞ്ചലിക്കല്‍ ആംഗ്ലിക്കന്‍ സഭാംഗമാണ് ടിം.

You must be logged in to post a comment Login