ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിലും ക്രിസ്തു നമ്മുടെ കൂടെയുണ്ട്: പാപ്പ

ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിലും ക്രിസ്തു നമ്മുടെ കൂടെയുണ്ട്: പാപ്പ

വത്തിക്കാന്‍: ജീവിതത്തിലെ ഏത് പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കേണ്ടി വരുമ്പോഴും നമുക്ക് പ്രത്യാശയുണ്ടാകണമെന്നും കാരണം ക്രിസ്തു എപ്പോഴും നമ്മുടെ വശത്തുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്കൊപ്പം ക്രിസ്തുവുണ്ടായിരുന്നതുപോലെ.. പാപ്പ പറഞ്ഞു. പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ച്ചയായും നമ്മുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകളുണ്ട്.. ഇരുണ്ട നിമിഷങ്ങളുണ്ട്.. പ്രയാസമേറിയ കാര്യങ്ങളുണ്ട്. ചിലപ്പോള്‍ നാം സങ്കടത്തോടെയായിരിക്കും നടന്നുനീങ്ങുന്നത്. അപ്പോഴെല്ലാം ക്രിസ്തു നമ്മോട് പറയും. മുമ്പോട്ടുപോവുക.. ഞാന്‍ നിന്റെ കൂടെയുണ്ട്. ജീവിതത്തിലെ ഏറ്റവും വേദനാകരമായ നിമിഷങ്ങളില്‍, ഏറ്റവും മോശം പിടിച്ച നിമിഷങ്ങളില്‍, എന്തിന് പരാജയപ്പെട്ട നിമിഷങ്ങളില്‍ അവിടെയെല്ലാം ക്രിസ്തുവുണ്ട്..ഇതാണ് നമ്മുടെ പ്രത്യാശ.. മുമ്പോട്ടുപോവുക..പ്രത്യാശയോടെ പോവുക.കാരണം അവിടുന്ന് നമ്മുടെ ചാരത്തുണ്ട്..

നമ്മുടെ ഒപ്പം എല്ലായ്‌പ്പോഴും നടക്കുന്നുണ്ട്. ക്രിസ്തുവിന്റെ അഭാവത്തില്‍ ദു:ഖിതരായ ശിഷ്യന്മാരെ പാപ്പ ഉദാഹരിച്ചു. ക്രിസ്തു പരാജയപ്പെട്ടുവെന്നും കൊല്ലപ്പെട്ടുവെന്നുമായിരുന്നു അവരുടെ സങ്കടം. അവര്‍ അപ്പോഴും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന് മുമ്പ് തന്നെ അവരുടെ പ്രതീക്ഷകള്‍ ചിതറിക്കപ്പെട്ടിരുന്നു.

യഥാര്‍ത്ഥ പ്രത്യാശ തെല്ലും നിസ്സാരമല്ല. അതെല്ലായ്‌പ്പോഴും പരാജയങ്ങളിലൂടെ കടന്നുപോകുന്നു. പാപ്പ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കണ്ടതിന് ശേഷമായിരുന്നു പാപ്പയുടെ പൊതുദര്‍ശനവേള.

You must be logged in to post a comment Login