സഭാവ്യത്യാസങ്ങള്‍ ക്രിസ്തുമതവിശ്വാസികളുടെ ഐക്യത്തിന് തടസമാകരുത്: മാര്‍പാപ്പ

സഭാവ്യത്യാസങ്ങള്‍ ക്രിസ്തുമതവിശ്വാസികളുടെ ഐക്യത്തിന് തടസമാകരുത്: മാര്‍പാപ്പ

ജനീവ: സഭാവ്യത്യാസങ്ങള്‍ ക്രിസ്തുമതവിശ്വാസികളുടെ ഐക്യത്തിന് തടസമാകരുതെന്നും ഐക്യം ഉപയോഗപ്പെടുത്തേണ്ടത് ലോകത്തിന് സമാധാനവും നീതിയും നേടികൊടുക്കാനായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വേള്‍ഡ് കൗണ്‍സലില്‍ ഓഫ് ചര്‍ച്ചസിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ചായിരുന്നു അദ്ദേഹം എത്തിയത്.

സ്വിറ്റ്‌സര്‍ലണ്ടിന്റെ മണ്ണില്‍ കാലു കുത്തുന്ന മൂന്നാമത്തെ മാര്‍പാപ്പയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെയാണ് ജനീവ നഗരത്തില്‍ വിമാനമിറങ്ങിയത്. പ്രസിഡന്റ് അലൈന്‍ ബെര്‍സൈറ്റും ജനീവയിലെ സഭാധികാരികളും ചേര്‍ന്ന് പാപ്പായെസ്വീകരിച്ചു.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ കത്തോലിക്കാ സഭ അംഗമല്ല.

You must be logged in to post a comment Login