സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാര്‍ത്ഥനയ്ക്ക് മാറ്റം വേണ്ടെന്ന് ജര്‍മ്മനിയിലെ മെത്രാന്മാര്‍

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാര്‍ത്ഥനയ്ക്ക് മാറ്റം വേണ്ടെന്ന് ജര്‍മ്മനിയിലെ മെത്രാന്മാര്‍

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാര്‍ത്ഥനയുടെ പരിഭാഷയില്‍ മാറ്റം വരുത്തേണ്ട എന്ന് ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തീരുമാനിച്ചു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന ഭാഗം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്തകാലത്തെ കമന്റാണ് ഈ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ദൈവം തിന്മയിലേക്ക് നയിക്കാന്‍ ആളുകള്‍ക്ക് പ്രലോഭനം നല്കുകയില്ല എന്നായിരുന്നു ഫ്രഞ്ച് ടിവി സ്റ്റേഷന് പാപ്പ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് നല്ല ഒരു വിവര്‍ത്തനമല്ല എന്നും പാപ്പ വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ച് ഫ്രഞ്ച് വിവര്‍ത്തനത്തില്‍ അടുത്തയിടെ മാറ്റം വരുത്തിയിരുന്നു.

എന്നാല്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷയിലുള്ള പ്രാര്‍ത്ഥനകള്‍ ആദ്യത്തേതുപോലെ തന്നെ തുടരാനാണ് തീരുമാനം.

You must be logged in to post a comment Login