മൈനിംങ് കമ്പനി ചരിത്രപ്രധാനമായ ദേവാലയം നശിപ്പിച്ചു

മൈനിംങ് കമ്പനി ചരിത്രപ്രധാനമായ ദേവാലയം നശിപ്പിച്ചു

ജര്‍മ്മനി: ചരിത്രപ്രാധാന്യമുള്ള കത്തോലിക്കാ ദേവാലയം ഖനനകമ്പനിക്കാര്‍ നശിപ്പിച്ചതായി വാര്‍ത്ത. പത്തൊന്‍പതാം നൂറ്റാണ്ടിലുള്ള സെന്റ് ലാംബെര്‍ട്ടസ് ദേവാലയമാണ് ഇപ്രകാരം തകര്‍ക്കപ്പെട്ടത്.

കത്തീഡ്രല്‍ ദേവാലയമാണിത്. രണ്ടു നിലകളുള്ള, നിയോ റോമന്‍ മാതൃകയില്‍ പണിതീര്‍ക്കപ്പെട്ട ഈ ദേവാലയത്തില്‍ 2013 ഒക്ടോബര്‍ വരെ വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടിരുന്നു. ഖനനത്തിനായി സ്ഥലം ഏറ്റെടുത്തതുകൊണ്ടാണ് ഈ ദേവാലയം തകര്‍ത്തത്.

1200 പേര്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. ഇവരെയും ആശുപത്രികള്‍, വീടുകള്‍ എന്നിവയെയും ഏഴു മൈല്‍ അകലെയുള്ള പുതിയ സ്ഥലത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും. പള്ളിക്കും സ്ഥലം നീക്കിവച്ചിട്ടുണ്ട്.

 

You must be logged in to post a comment Login